തിലകനെ അമ്മയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

തിലകന് നടത്തുന്ന പരസ്യപ്രസ്താവനകള്‍ അസഹനീയമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമ്മയുടെ സല്‍പ്പേരിനെത്തന്നെ ബാധിയ്ക്കുന്നതാണ് തിലകന്റെ പ്രസ്താവനകളെന്ന് അച്ചടക്ക സമിതി വിലയിരുത്തി. ഈ മാസം എട്ടിനോ അതിന് മുന്‍പോ തിലകന്‍ അച്ചടക്ക സമിതിയ്ക്ക് മുന്‍പാകെ നേരിട്ട് ഹാജരാകുകയോ വ്യക്തമായ വിശദീകരണം നല്‍കുകയോ വേണം.
തിലകന്റെ ഭാഗത്ത് നിന്ന് സംഘടനയ്ക്ക് ബോധ്യമാകുന്ന രീതിയിലുള്ള ചെയ്തികളുണ്ടായില്ലെങ്കില്‍ അമ്മ എക്‌സിക്യൂട്ടീവ് തുടര്‍ നടപടികള്‍ തീരുമാനിയ്ക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു.
നടന്‍മാരായ ഇന്നസെന്റ്, ഇടവേള ബാബു, ജനാര്‍ദ്ദനന്‍, കുഞ്ചന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട അച്ചടക്ക സമിതിയാണ് തിലകനെതിരെ നടപടിയ്ക്ക് തീരുമാനിച്ചത്. തിലകനെ താല്‍ക്കാലികമായി സംഘടനയുടെ അംഗത്വ അവകാശങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം.
തൊഴില്‍ നിഷേധം എന്ന തിലകന്റെ ആരോപണം തന്നെ തെറ്റാണെന്ന് ഇന്നസെന്റ് പറഞ്ഞു. സിനിമയില്‍ ആരെ അഭിനയിപ്പിയ്ക്കണമെന്ന് തീരുമാനിയ്ക്കുന്നത് സംവിധായകരാണ്. കുറച്ചുഭാഗം അഭിനയിച്ച ശേഷം പോലും സിനിമയില്‍ നിന്ന് നടനെ ഒഴിവാക്കിയ സംഭവങ്ങളുണ്ട്. എല്ലാ നടന്‍മാര്‍ക്കും സിനിമ നഷ്ടപ്പെടുന്ന കാലം വരും. തിലകന്‍ ആരോപിയ്ക്കുന്നത് പോലെ സംഘടനയ്ക്കുള്ളില്‍ യാതൊരു ചേരിതിരിവില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. അഴീക്കോടിന്റെ കുറ്റപ്പെടുത്തലുകളില്‍ കാര്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
അച്ചടക്ക സമിതിയ്ക്ക് മുന്‍പില്‍ ഹാജരാകാതിരിയ്ക്കുന്നതിന് കാരണമായി, ഹോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് ഉണ്ടെന്ന് തിലകന്‍ പറയുന്നത് ശരിയല്ലെന്ന് ഇടവേള ബാബു പറഞ്ഞു. അദ്ദേഹം സ്വന്തം പണം മുടക്കി ഹോട്ടലില്‍ മുറി എടുത്ത് താമസിയ്ക്കുകയാണ്്. ആദ്യ കാലം മുതലേ അമ്മ യോഗങ്ങളില്‍ തിലകന്‍ മോശമായാണ് പെരുമാറുന്നതെന്നും ഇടവേള ബാബു ചൂണ് ടിക്കാട്ടി.
അമ്മയില്‍ നിന്ന് പെന്‍ഷന്‍ കിട്ടുന്നില്ല എന്ന് തിലകന്‍ പറയുന്നത് ശരിയല്ലെന്ന് ഇടവേള ബാബു പറഞ്ഞു. തിലകന് പണം നല്‍കുന്നത് സംബന്ധിച്ച ബാങ്ക് സര്‍ട്ടിഫിക്കറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ഹാജരാക്കിക്കൊണ് ടായിരുന്നു ബാബുവിന്റെ വിശദീകരണം.
തിലകന്റെ പ്രവര്‍ത്തികളെ നടന്‍ ജനാര്‍ദ്ദനനും രൂക്ഷമായി വിമര്‍ശിച്ചു. വൃത്തികെട്ട രീതിയിലാണ് തിലകന്‍ ദിവസങ്ങളായി സംസാരിയ്ക്കുന്നത്. തങ്ങളുടെ കൂടെ അഭിനയിയ്‌ക്കേണ്ടി വന്നതില്‍ ലജ്ജിയ്ക്കുന്നുവെന്ന് വരെ തിലകന്‍ പറഞ്ഞു. സമിതിയിലിരിയ്ക്കാന്‍ തങ്ങളെപ്പോലുള്ളവര്‍ക്ക് യോഗ്യതയില്ലെന്ന് തിലകന്‍ പറഞ്ഞത് നടന്‍ ജനാര്‍ദ്ദനന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications