വാഹനപണിമുടക്ക് ഹര്‍ത്താലാവും

പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വകാര്യബസുകളും സൂചനാ പണിമുടക്ക് നടത്തും. കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പണിമുടക്കുമായി എല്ലാവരും സഹകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജനദ്രോഹപരമായ കേന്ദ്ര ബജറ്റിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാകണം പണിമുടക്കെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പണിമുടക്കുമായി എല്ലാ വിഭാഗം തൊഴിലാളികളും സഹകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുമെന്നു മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് ടിപി ഹസ്സന്‍ അറിയിച്ചു. പണിമുടക്കിന് ബിജെപി പിന്തുണ നല്‍കുമെന്നു സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അറിയിച്ചിരുന്നു.
വിവിധ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച നടക്കാനിരിയ്ക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഒന്നുമുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.












Click it and Unblock the Notifications