പാകിസ്താനുമായി പുതിയ ബന്ധമാകാം: മന്‍മോഹന്‍

ഇരു രാജ്യങ്ങളിലേയും സമാധാനത്തിനായി പാകിസ്താനുമായി ഉറച്ച സഹകരണമാണ് ഇന്ത്യ ആഗ്രഹിയ്ക്കുന്നത്. ഇന്ത്യ-പാക് സഹകരണം വര്‍ദ്ധിയ്ക്കുകയാണെങ്കില്‍ ദക്ഷിണേഷ്യയുടെ സമഗ്രവികസനത്തിന് അത് കാരണമാകും. പക്ഷേ അത് നടപ്പാകണമെങ്കില്‍ പാകിസ്താന്‍ തീവ്രവാദത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിയ്ക്കണം മന്‍മോഹന്‍ പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും ഒരു പോലെ തീവ്രവാദത്തിന് ഇരകളാണന്നും തീവ്രവാദത്തെ തകര്‍ക്കാന്‍ ഉറച്ച തീരുമാനത്തോടെയുള്ള യോജിച്ച പ്രവര്‍ത്തനം ആവശ്യമാണന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദീര്‍ഘ നാളായി കഷ്ടപ്പെടുന്ന അഫ്ഗാനിലെ ജനങ്ങള്‍ ശാന്തവും സമാധാനപരവുമായ ഒരു ജീവിതം അര്‍ഹിക്കുന്നുണ്ടന്നും ഒരു ആധുനിക രാഷ്ട്രമാകാന്‍ അഫ്ഗാന്‍ ജനതയെ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.
ഇസ്ലാം ജനത ഇന്ത്യന്‍ ദേശീയതയുടെ അവിഭാജ്യ ഘടകമാണന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി രാഷ്ട്രനിര്‍മ്മിതിക്ക് ഇന്ത്യയിലെ മുസ്‌ലീം സമൂഹം നല്‍കുന്ന സംഭാവനകളെ എടുത്തുപറഞ്ഞു.












Click it and Unblock the Notifications