കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ തോല്‍ക്കുമെന്ന് കാരാട്ട് പറഞ്ഞു: എറിക്

  • By Lakshmi
Google Oneindia Malayalam News

Eric Hobsbawm
ദില്ലി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞതായി പ്രമുഖ ഇടതുചിന്തകനും ചരിത്രകാരനുമായ എറിക് ഹോപ്‌സ്ബാമിന്റെ വെളിപ്പെടുത്തല്‍.

ന്യൂ ലഫ്റ്റ് റിവ്യൂ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബ്രിട്ടനിലെ ഇടത് ചരിത്രകാരനായ എറിക് ഹോപ്‌സ്ബാം ഇങ്ങനെ എഴുതിയത്.

അടുത്ത തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ഇടതുകോട്ടകള്‍ വളയപ്പെടും, ബംഗാളില്‍ പാര്‍ട്ടി സ്വീകരിച്ച നയങ്ങളും നടപടികളും വ്യവസായ അനുകൂല പരിഷ്‌കാരങ്ങളും തിരിച്ചടിയാകും- എന്നിങ്ങനെയാണ് കാരാട്ട് അഭിപ്രായപ്പെട്ടതെന്നാണ്് എറിക് എഴുതിയിരിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വ്യവഹാരങ്ങളെക്കുറിച്ചുമാണ് എറിക് ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

മുതലാളിത്തത്തെ കടന്നാക്രമങ്ങളെ അതിജീവിച്ച പാരമ്പര്യമുള്ള ഇടതുസര്‍ക്കാരുകളെല്ലാം ഇപ്പോള്‍ പരിഷ്‌കാരങ്ങളുടെയും സ്വകാര്യവല്‍ക്കരണത്തിന്റേയും വഴിയിലാണ്. ബംഗാളിന്റെ തകര്‍ച്ചയ്ക്കും ഇതുതന്നെയാണ് കാരണം- അദ്ദേഹം നിരീക്ഷിക്കുന്നു.

എന്തായാലും ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X