പീഡനം: എയര്‍ഇന്ത്യ ജീവനക്കാര്‍ പിടിയില്‍

ഒമ്പതും പത്തും വയസുള്ള ബാലികമാരെയാണ് സുരക്ഷാപരിശോധനയുടെ പേരില്‍ ഇവര്‍ പീഡിപ്പിച്ചത്. കൊല്‍ക്കത്തയില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരായിരുന്നു കുട്ടികള്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
അമ്മയ്‌ക്കൊപ്പമാണ് ഇവര്‍ യാത്രയ്‌ക്കെത്തിയത്. വിമാനത്തില്‍ കയറുന്നതിന് മുമ്പായുള്ള സുരക്ഷാപരിശോധനയ്ക്കിടെയാണ് ഇരുവരെയും പീഡിപ്പിച്ചതെന്ന് അവരുടെ അമ്മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പരാതിയെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായിട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications