കന്നഡ പത്രത്തില്‍ എഴുതിയിട്ടില്ല: തസ്ലിമ

കഴിഞ്ഞ ദിവസം ഷിമോഗയിലും ഹസിനിലും ഉണ്ടായ സംഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലുളവാക്കുന്നവയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഇപ്പോഴെന്നല്ല ഒരിക്കല്‍ പോലും രചനകളില്‍ മൊഹമ്മദ് ബുര്‍ഖയ്‌ക്കെതിരായിരുന്നുവെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത് വാസ്തവ വിരുദ്ധമാണ്. എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനും, അതുപോലെ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി നടത്തുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇത്-തസ്ലീമ ആരോപിച്ചു.
എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്ത ശ്രമമായിരുന്നു അത്. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ സംഭവങ്ങള്‍ പിന്നില്‍ തന്റെ പേരില്‍ ഒരു കന്നട പത്രത്തില്‍ വന്ന പ്രകോപനപരമായ ഒരു ലേഖനമാണ് എന്നതില്‍ ഖേദിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കന്നട പത്രത്തിലും ലേഖനങ്ങള്‍ എഴുതിയിട്ടില്ല- നസ്‌റീന്‍ വ്യക്തമാക്കി.
തസ്ലീമ നസ്‌റീന്‍ കന്നട പത്രത്തലൂടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഷിഗോമ, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications