Get Updates
Get notified of breaking news, exclusive insights, and must-see stories!

തസ്ലിമയുടെ പര്‍ദ പരാമര്‍ശം: ഷിമോഗയില്‍ സംഘര്‍ഷം

Shimoga Violence
ബാംഗ്ലൂര്‍: ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍ പര്‍ദയ്‌ക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ ഷിമോഗയില്‍ വര്‍ഗീയ സംഘര്‍ഷം.

സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പിലും രണ്ടുപേര്‍ മരിച്ചു. അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. ജനങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് രണ്ടാമത്തെ ആള്‍ മരിച്ചത്.

പ്രശ്‌നത്തെത്തുടര്‍ന്ന് കര്‍ണാടകത്തിലെ വിവിധ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടി, പലയിടത്തായി 20 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം പടരുന്നത് തടയാനായി ബാംഗ്ലൂര്‍, ഷിമോഗ, ഹാസന്‍, ബല്‍ഗാം എന്നിവിടങ്ങളില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് ബാംഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷിമോഗയില്‍ അക്രമം നടത്തുന്നതായി കണ്ടാല്‍ ഉടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കര്‍ണാടകത്തില്‍ ഹോളി ആഘോഷം നടന്നുകൊണ്ടിരിക്കെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ഷിമോഗയില്‍ പ്രതിഷേധം പ്രകടിപ്പിച്ചവര്‍ കടകള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് പോലീസ് വെടിവെക്കുകയായിരുന്നു. അക്രമികള്‍ 12 ഇരുചക്രവാഹനങ്ങള്‍, രണ്ട് ട്രാക്ടറുകള്‍, രണ്ട് ഓട്ടോറിക്ഷകള്‍ എന്നിവയും നശിപ്പിച്ചു. സംഭവത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കുനേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

ഒരു പ്രമുഖ കന്നഡ പത്രത്തില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തസ്‌ലീമയുടെ 'പര്‍ദാ ഹെ പര്‍ദ' എന്ന ലേഖനമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഷിമോഗ, ഹാസന്‍, ബല്‍ഗാം എന്നിവിടങ്ങളിലാണ് അക്രമം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+