Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് വാനും ലോറിയും കൂട്ടിയിടിച്ച് 7 മരണം

Seven killed in road accident
പാലക്കാട്: പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ പുതുശേരിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴു പേര്‍ മരിച്ചു.

കോയമ്പത്തൂര്‍ പീളമേട് സ്വദേശി ശ്രീനിവാസ്, ഭാര്യ സരിത, മകള്‍ കനിഷ്‌ക്, മകന്‍ ദിനേഷ്, ദിനേഷിന്റെ ഭാര്യ ദീപ ഇവരുടെ ആറു മാസം പ്രായമായ കുഞ്ഞ് വിനേഷ്, ഡ്രൈവര്‍ മധു എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെ പുതുശ്ശേരി പൊലീസ് സ്റ്റേഷന് മുമ്പില്‍ വെച്ചാണ് അപകടമുണ്ടായത്. പീളമേടില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന ഓമ്‌നി വാനും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ിരുന്ന സരിത ചൊവ്വാഴ്ച കാലത്താണ് മരിച്ചത്.

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ടെത്തിയ പൊലീസുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+