Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് അമ്മയില്‍ സ്ഥാനമില്ല: അഴീക്കോട്

Azhikode
തൃശൂര്‍: തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത സാഹചര്യത്തിലെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സുകുമാര്‍ അഴീക്കോട്. തിലകനെ താത്കാലികമായി പുറത്താക്കിയതോടെ സംഘടന ജയിച്ചെങ്കിലും സിനിമയെന്ന കലയാണ് ഇവിടെ പരാജയപ്പെട്ടത്. സിനിമയുടെ സാംസ്‌ക്കാരിക നിലവാരം ഉയര്‍ത്താന്‍ ബാധ്യതയുള്ള സാംസ്‌ക്കാരിക വകുപ്പ് ഉറക്കം നടിച്ചത് ശരിയായില്ല.

ഇതുമൂലം സര്‍ക്കാരിലും താരാധിപത്യത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരള കലാമണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഒരു സീനിയര്‍ കലാകാരന്‍ എന്ന പ്രധാന്യം പോലും മമ്മൂട്ടിയ്ക്ക് അമ്മ എന്ന സംഘടനയില്‍ നിന്ന് ലഭിയ്ക്കുന്നില്ല എന്ന് മനസ്സിലായി. ഇത്തരത്തില്‍ സംഘടനയില്‍ സ്ഥാനമില്ലാത്തവര്‍ അഭിപ്രായം പറയാതിരിയ്ക്കുകയാണ് നല്ലതെന്നും അഴീക്കോട് പറഞ്ഞു.

തിലകന്‍ പ്രശ്‌നം സംബന്ധിച്ച പരസ്യ വിവാദത്തില്‍ നിന്ന് അമ്മ പിന്‍മാറുകയാണെന്ന് കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ വാക്കുകള്‍ സാംസ്‌കാരിക ശുദ്ധിയുള്ളതാണെന്ന് അഴീക്കോട് പുകഴ്ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ മമ്മൂട്ടിയ്‌ക്കെതിരെ തിലകന്‍ വീണ്ടും ശക്തമായ വിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തി. മമ്മൂട്ടിയും ഫെഫ്ക്കയും അറിയാതെ തനിയ്‌ക്കെതിരെ നടപടി ഉണ്ടാകില്ലെന്നായിരുന്നു തിലകന്റെ ആരോപണം. തിലകനോട് അനുകൂല നിലപാട് സ്വീകരിയ്ക്കുമ്പോള്‍ തന്നെയാണ് അദ്ദേഹം മമ്മൂട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് അഴീക്കോട് മുഖം തിരിയ്ക്കുന്നതെന്ന് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+