നസീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു

കോഴിക്കോട് മര്‍ക്കസ് പള്ളിയിലാണ് എന്‍ഐഎ സംഘം ഇയാളെ ആദ്യം കൊണ്ടുവന്നത്. കോഴിക്കോട് നഗരത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനം നടത്തുന്നതിനു മുമ്പ് നസീറും സംഘവും ഇവിടെയാണ് ക്യാമ്പ് ചെയ്തിരുന്നതെന്ന വിവരത്തെത്തുടര്‍ന്നാണ് ആദ്യം ഇവിടെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
നസീറിനെ തിരിച്ചറിയുമോയെന്നറിയാനായി രണ്ടു സാക്ഷികള്‍ക്ക് മുന്നിലും ഇയാളെ എത്തിച്ചു. സാക്ഷികള്‍ നസീറിനെ തിരിച്ചറിഞ്ഞുവെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും ഇരട്ട ബോംബ് സ്‌ഫോടനം നടന്ന കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലും നസീറിനെ തെളിവെടുപ്പിനു കൊണ്ടുവന്നിരുന്നു. മാനാഞ്ചിറയിലും നസീറിനെ എന്‍ ഐ എ സംഘം തെളിവെടുപ്പിന് കൊണ്ടു വന്നെങ്കിലും വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല.
വാഹനത്തില്‍ തന്നെ ഇരുത്തിയായിരുന്നു മാനാഞ്ചിറയില്‍ തെളിവെടുപ്പ് നടത്തിയത്. നസീറിനെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്ന് ഇയാളെ വാഹനത്തില്‍ തന്നെയിരുത്തി തെളിവെടുപ്പ് നടത്തുകയായിരുന്നു.












Click it and Unblock the Notifications