ഹെല്‍മെറ്റ് വേട്ട പീഡനമാകരുതെന്ന് കോടിയേരി

അതിനിടെ ഹെല്‍മെറ്റ് വേട്ട ജനങ്ങള്‍ക്ക് പീഡനമാകരുതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇരുചക്രവാഹനങ്ങെ പിന്തുടര്‍ന്ന് പിടിയ്ക്കരുതെന്ന് പൊലീസിന് കര്‍ശനം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി അറിയിച്ചു.
ഈ വര്‍ഷം സംസ്ഥാനത്തെ 100 പോലീസ് സ്‌റ്റേഷനുകളില്‍ കൂടി ജനമൈത്രി പോലീസ് സംവിധാനം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ജനമൈത്രി സംവിധാനം നടപ്പിലാക്കിയ സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുഞ്ഞിട്ടുണ്ട്. ജനമൈത്രി പോലീസിന്റെ യൂണിഫോം മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ലില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മെച്ചമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മാന്ദ്യവിരുദ്ധ പാക്കേജ് അനുസരിച്ച് അയ്യായിരം കോടിയിലേറെ രൂപയുടെ നിര്‍മാണ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ഭരണാനുമതി നല്‍കിക്കഴിഞ്ഞ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതിനുള്ള പ്രധാന തടസ്സം മണലിന്റെ ക്ഷാമവും ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസവുമാണ്. നികുതിയിളവിനേക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനാണ്‌ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications