കാണ്ടഹാര്‍ വിമാനറാഞ്ചല്‍ കേസിലെ പ്രതി പിടിയില്‍
ധാക്ക: ബാംഗ്ലാദേശില്‍ കഴിഞ്ഞയാഴ്ച പിടിയിലായ അഞ്ച് ജയ്‌ഷെ ഇ മുഹമ്മദ് ഭീകരരിലൊരാള്‍ കാണ്ടഹാര്‍ വിമാനറാഞ്ചലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണെന്ന് വ്യക്തമായി.
1999ല്‍ കാണ്ടഹാറിലേക്ക് ഇന്ത്യന്‍ വിമാനം തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് 10 കൊല്ലം തടവ് ശിക്ഷയനുഭവിച്ച നാനു മിയ ഏലിയാസ് ബിലാല്‍ മാന്ദല്‍ ആണ്് നാല് ഭീകരര്‍ക്കൊപ്പം പധാക്കയില്‍ പിടിയിലായത്. ആസമിലെ ഗുവാഹത്തിയില്‍ 10 കൊല്ലം തടവ് ശിക്ഷയനുഭവിച്ച ബിലാല്‍ ഈയിടെയാണ് ബംഗ്ലാദേശിലെത്തിയത്.
ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റു നാലു തീവ്രവാദികളും ബംഗ്ലാദേശി പൗരന്‍മാരാണ്. ബിലാലിനെ ധാക്ക കോളജിനു സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
1999ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാഠ്മണ്ഡു-കാണ്ടഹാര്‍ വിമാനം ഭീകരര്‍ റാഞ്ചിയത്.












Click it and Unblock the Notifications