കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രങ്ങളെ പിന്നിലാക്കി ഓണ്‍ലൈന്‍ കുതിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Internet news overtakes printed papers for US readers
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഓണ്‍ലൈന്‍ വായന ദിനപത്ര വായനയെ മറികടന്നു. ജനങ്ങള്‍ വാര്‍ത്തയറിയാന്‍ പത്രങ്ങളെക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് വെബ് സൈറ്റുകളെയാണെന്നാണ് സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നത്.

ഗൂഗിള്‍ ന്യൂസും എഒഎല്ലുമാണ് ഏറ്റവും ജനപ്രിയമായ ഓണ്‍ലൈന്‍ വാര്‍ത്താസ്രോതസ്സുകളെന്നും ദ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ പറയുന്നു. സിഎന്‍എന്നിന്റെയും ബിബിസിയുടെയും വെബ്‌സൈറ്റുകളാണു തൊട്ടുപിന്നില്‍.

യുഎസിലും ബ്രിട്ടനിലും പത്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് സര്‍വെ ഫലം പുറത്തുവന്നിരിയ്ക്കുന്നത്. പ്രാദേശിക-ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്ക് പിന്നിലായി മൂന്നാമതയാണ് വാര്‍ത്ത അറിയാനുള്ള സോത്രസ്സായി വെബ് സൈറ്റുകളെ ജനങ്ങള്‍ കാണുന്നത്.

വാര്‍ത്തകള്‍ക്കായി 78 ശതമാനം പേര്‍ പ്രാദേശിക ചാനലുകളെയും 71 ശതമാനം ദേശീയ ചാനലുകളെയും ആശ്രയിക്കുമ്പോള്‍ 61 ശതമാനം പേര്‍ ഓണ്‍ലൈന്‍ വായനക്കാരാണ്. അതേ സമയം സ്ഥിരമായി ദിനപത്രം വായിക്കുന്നവര്‍ 50 ശതമാനം മാത്രമാണ്. വീട്ടിലും യാത്രയിലും റേഡിയോ വാര്‍ത്ത കേള്‍ക്കുന്നതായി 54 ശതമാനം പേര്‍ വെളിപ്പെടുത്തി. 90 ശതമാനം പേരും ഒന്നിലേറെ വാര്‍ത്താസ്രോതസ്സുകളെ ആശ്രയിക്കുന്നുണ്ട്.

പത്രങ്ങള്‍ നഷ്ടത്തിലായതോടെ തങ്ങളുടെ വാര്‍ത്താ വെബ് സൈറ്റുകള്‍ക്ക് പണം ഈടാക്കാന്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും പത്രങ്ങള്‍ ആലോചിയ്ക്കുകയാണ്. മാധ്യമ രാജാവ് റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ് ലണ്ടന്‍ പേപ്പര്‍ പത്രം പൂട്ടാനും ഓണ്‍ലൈന്‍ വാര്‍ത്തക്കു പണം ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X