ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരിയെ ആക്രമിച്ചു

അഗല്യ സഹസ്രനാമന്‍, ഇവരുടെ ഭര്‍ത്താവും ശ്രീലങ്കക്കാരനുമായ രഞ്ജിത് സഹസ്രനാമന്‍ എന്നിവരാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് ഇരകളായത്. കാരംസ് ഡൌണിലെ വീട്ടില്‍ വച്ചാണ് ഇവരെ ഒരു സംഘമാളുകള്‍ ആക്രമിച്ചത്.
മദ്യപിച്ചെത്തിയ ഏകദേശം 25ഓളം വരുന്ന സംഘം ഇവരുടെ വീടിന്റെ വേലി പൊളിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ ശേഷം ഇവരെ ആക്രമിക്കുകയായിരുന്നുവത്രേ. തങ്ങളുടെ പേരു വിളിച്ച ഇവര്‍ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും രഞ്ജിത് പറഞ്ഞു.
കഴിഞ്ഞ 19 വര്‍ഷമായി മക്കളോടൊത്ത് ആസ്‌ട്രേലിയയില്‍ താമസിക്കുകയാണ് അഗല്യയും രഞ്ജിത്തും.












Click it and Unblock the Notifications