മുല്ലപ്പെരിയാര്‍:കേരളത്തിന്റെ പ്രതിനിധി കെടി തോമസ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനാണ് ഉന്നതിധാകാര സമിതി.
മുല്ലപ്പെരിയാര്‍ കേസിന്റെ പരിശോധനയ്ക്കുള്ള വിദഗ്ധസമിതിയിലേക്ക് കേരളത്തിന്റെ പ്രതിനിധിയെ ബുധനാഴ്ച തീരുമാനിക്കുമെന്ന് മന്ത്രി എന്‍. കെ പ്രേമചന്ദ്രന്‍ ബുധനാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി അഞ്ചംഗസമിതിയുടെ തലനായ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആനന്ദുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു.
പ്രതിനിധിയെ അയക്കില്ലെന്ന് തമിഴ്‌നാട് ഇതുവെര ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാല്‍ ഡിഎംകെ യോഗം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും അവര്‍ പ്രതിനിധിയെ അയയ്ക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. പുതിയ ഡാം നിര്‍മ്മിക്കാനുള്ള സ്ഥലം അന്തിമമായി തീരുമാനിച്ചിട്ടില്ല. എന്നാല്‍ രൂപരേഖ നിശ്ചയിച്ചിട്ടുണ്ട്.












Click it and Unblock the Notifications