നാവികസേനാ വിമാനം തര്‍ന്ന് 3 മരണം

ലെഫ്റ്റനന്റ് കമാന്‍ഡര്‍മാരായ സുരേഷ് മൗര്യ, രാഹുല്‍ നായര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ട് പൈലറ്റുമാര്‍ മരിച്ചതായും അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നും ചീഫ് മാര്‍ഷല്‍ നിര്‍മല്‍ വര്‍മ്മ പറഞ്ഞു.
വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചതായാണ് വിവരം. എയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ ബേഗുപെട്ട് വിമാനത്താവളത്തിടുത്ത് ആളുകള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം വീണത്.
പരിക്കേറ്റവരെ ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഭ്യാസപ്രകടനങ്ങള്‍ക്കിടെ തീയും പുകയും ഉയര്‍ന്ന വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയാണുണ്ടായത്. അപകടം നാവികസേനാ വക്താവ് കമാന്‍ഡര്‍ പി വി സതീഷ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എത്ര പേര്‍ വിമാനത്തിനുള്ളിലുണ്ടായിരുന്നെന്ന് വ്യക്തമല്ലെന്നും പോലീസ് കമ്മീഷണര്‍ എ. കെ. ഖാന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചു.












Click it and Unblock the Notifications