Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമി നിത്യാനന്ദയുടെ കാമകേളികള്‍ പുറത്ത്

ചെന്നൈ: മറ്റൊരു ആത്മീയാചാര്യന്‍ കൂടി ലൈംഗിക വിവാദത്തില്‍. തമിഴകത്തെ പ്രശസ്ത ആത്മീയാചാര്യന്‍ സ്വാമി നിത്യാനന്ദയാണ് ലൈംഗികവിവാദത്തിലകപ്പെട്ടിരിക്കുന്നത്.

തമിഴകത്തെ ഒരു പ്രശസ്ത നടിയും നിത്യാനന്ദയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പ്രമുഖ വാര്‍ത്താ ചാനലായ സണ്‍ ന്യൂസാണ് പുറത്തുവിട്ടത്. തമിഴ്‌നാട്ടിലും ഇന്ത്യയിലെ പലസ്ഥലങ്ങളുമുള്‍പ്പെടെ 33 സ്ഥലങ്ങളിലായി ആശ്രമങ്ങളുള്ള ഏറെ പ്രശസ്തനായ ആത്മീയാചാര്യനാണ് നിത്യാനന്ദ.

ചൊവ്വാഴ്ച രാത്രി പത്ത് മണിക്കാണ് സണ്‍ നെറ്റ് വര്‍ക്കിന്റെ വാര്‍ത്താചാനലായ സണ്‍ ന്യൂസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതിനു മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ പത്ത് മണിക്ക് നിത്യാനന്ദയുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന അറിയിപ്പ് ചാനല്‍ നല്‍കിയിരുന്നു.

സ്വാമിയും നടിയുമൊത്തുള്ള രണ്ട് ദിവസത്തെ കിടപ്പറ രംഗങ്ങളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ചുരിദാറും സാരിയും ധരിച്ചാണ് വീഡിയോയില്‍ നടിയെ കാണാന്‍ കഴിയുകന്നത്.ദൃശ്യങ്ങളില്‍ നടിയുടെ മുഖം മറച്ചിരുന്നു.

മോഹന്‍ലാലും അന്തരിച്ച ഒരു പ്രമുഖ തമിഴ് നടനും പ്രധാന വേഷങ്ങള്‍ ചെയ്ത മലയാളചിത്രത്തിലുള്‍പ്പെടെ അഭിനയിച്ച താരമാണ് സ്വാമിയുടെ കൂടെയുണ്ടായിരുന്നതെന്നാണ് പറയപ്പെടുന്നത്.

തമിഴ് പത്രങ്ങളില്‍ മുഴുവന്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്തവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ അച്ചടിച്ച പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ തെരുവുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സ്വാമിയും നടിയും തമ്മില്‍ ചുംബിയ്ക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ വളരെ വ്യക്തമാണ്. ഒളിക്യാമറ ഉപയോഗിച്ചാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്.

നാല്‍പത് വയസോളം പ്രായമുള്ള നിത്യാനന്ദ തിരുവണ്ണാമലൈ സ്വദേശിയാണ്. തിരുവണ്ണാമലൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ക്ക് ആശ്രമങ്ങളുണ്ട്.

തമിഴിലുള്‍പ്പെടെ ആത്മീയതയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ നിത്യാനന്ദ എഴുതിയിട്ടുണ്ട്. പ്രശസ്ത തമിഴ്പത്രമായ ആനന്ദവികടനിലും മറ്റും ആത്മീയപംക്തികള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് ഇയാള്‍ പ്രശസ്തിയിലേക്കുയര്‍ന്നത്.

രാജശേഖര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തില്‍ ഇയാളുടെ പേര്. ഈറോഡിലാണ് ആദ്യമായി ഇയാള്‍ ആശ്രമം ആരംഭിച്ചത്. ഇതിനു ശേഷം ബാംഗ്ലൂരിലേക്ക് കുടിയേറിയ രാജശേഖര്‍ ക്രമേണ ആത്മീയ പ്രഭാഷണ പരമ്പരയിലൂടെ വിശ്വാസികളെ ആകര്‍ഷിക്കുകയായിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടക്കിടെ വിദേശയാത്രകള്‍ നടത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+