മുല്ലപ്പെരിയാറില്‍ പരിശോധന തുടങ്ങി

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ചെന്നൈയില്‍ നിന്നുള്ള സംഘമാണ് ചൊവ്വാഴ്ച മുല്ലപ്പെരിയാറിലെത്തിയത്. പാറയുടെ ഉറപ്പ് പരിശോധിക്കുന്നതിനു നിര്‍മിച്ച ബോര്‍ഹോളുകളില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ ചെന്നൈയിലെ ലാബില്‍ പരിശോധന വിധേയമാക്കും.
പ്രാഥമിക പരിശോധനയില്‍ ഇവിടം അണക്കെട്ട് നിര്‍മിക്കാന്‍ അനുയോജ്യമാണെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് സംഘം പറഞ്ഞു. കേരളത്തിലെ ഡാം ഡിസൈന്‍ കമ്മിറ്റി അംഗങ്ങളും ജലവിഭവ വകുപ്പ് അധികൃതരും സെസ് വിദഗ്ധരും ഇവരോടൊപ്പമുണ്ടായിരുന്നു.
നിര്‍ദ്ദിഷ്ട പ്രദേശത്തെ വെള്ളത്തിന്റെ ഒഴുക്കും മണ്ണിന്റെ ഘടനയും പഠന വിധേയമാക്കും. എന്നാല്‍ ഇപ്പോള്‍ ബോര്‍ഹോളിംഗിനു ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികള്‍ കാലപ്പഴക്കം ചെന്നവയാണെന്നാണ് വിദഗ്ധ അഭിപ്രായം.
ഇതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ അധ്യക്ഷനുമായി ആലോചിച്ചു കേരളത്തിന്റെ പ്രതിനിധിയെ തീരുമാനിക്കാന്‍ മുല്ലപ്പെരിയാര്‍ സെല്ലിന്റെയും സംസ്ഥാനാന്തര ജല ഉപദേശക ബോര്‍ഡിന്റെയും യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിനിധിയെ അയയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് തമിഴ്‌നാട് ഇതുവരെയും കൈക്കൊണ്ടിട്ടുള്ളത്.












Click it and Unblock the Notifications