കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിനെ അംബാസഡറാക്കിയതിനെതിരെ അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
തൃശ്ശൂര്‍: കേരളത്തില്‍ ഖാദിയുടെ അംബാസഡറായി നടന്‍ മോഹന്‍ലാലിനെ നിയമിച്ച വ്യവസായവകുപ്പുമന്ത്രി എളമരം കരീമിനെതിരെ സുകുമാര്‍ അഴീക്കോട്,

കരീമിന്റെ ഈ നടപടി എല്‍ഡിഎഫ് മന്ത്രിസഭയ്ക്ക് സംഭവിച്ച ഏറ്റവും വലിയ ആദര്‍ശഭ്രംശവും കളങ്കവുമാണെന്ന് അഴീക്കോട് വിലയിരുത്തി.

ഇന്ത്യയിലെ മുഴുവന്‍ ഗാന്ധിയന്മാരെയും ദേശീയവാദികളെയും ഒരേപോലെ ഞെട്ടിക്കുന്നതാണിത്. ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ അംബാസഡറായി നടനെ അവരോധിച്ചുവെന്ന് കേള്‍ക്കുമ്പോള്‍, മോഹന്‍ലാലിനെ കുറ്റത്തില്‍നിന്ന് ഒഴിവാക്കി മന്ത്രിയാണ് കുറ്റവാളിയെന്ന് പ്രഖ്യാപിക്കാനാണ് തോന്നുന്നത്-് അഴീക്കോട് പറഞ്ഞു.

ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ തെറ്റായ പരിപാടി പിന്‍വലിക്കുന്നതുവരെ കേരളത്തിലെ ഗാന്ധിയന്മാര്‍ സത്യാഗ്രഹസമരം നടത്തണമെന്ന് സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X