ഡ്രൈവര്‍മാര്‍ക്ക് ചായ വിളന്പാന്‍ പൊലീസ്

രാത്രിയിലുണ്ടാകുന്ന ഒട്ടേറെ അപകടങ്ങള്‍ക്കും കാരണമാകുന്നത് ഡ്രൈവര്‍മാരുടെ ഉറക്കമാണ്. ഡ്രൈവര്‍മാരുടെ ഉറക്കം പമ്പകടത്താന്‍ കട്ടന്‍ചായയുമായി എത്തുകയാണ് പൊലീസ്.
ദേശീയപാതയിലൂടെ അര്‍ദ്ധരാത്രിക്കുശേഷം യാത്രചെയ്യുന്നവര്‍ക്കായി ചൊവ്വാഴ്ചമുതല്‍ പോലീസിന്റെവക കട്ടന്‍ചായ ലഭിക്കും. യാത്രയ്ക്കിടയില്‍ െ്രെഡവര്‍ ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.
ദേശീയപാതകളില്‍ വാളയാര്‍മുതല്‍ വാണിയമ്പാറവരെയും തൃശ്ശൂര്‍റോഡില്‍ വടക്കാഞ്ചേരിവരെയും നാട്ടുകല്‍വരെയുമുള്ള 17 പോലീസ്‌സ്‌റ്റേഷന്‍ പരിധികളില്‍ ഇതിനായി പോലീസ്‌സൗഹൃദ ചായക്കടകള്‍ തുറക്കും.
ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി മുഖംകഴുകി കട്ടന്‍ചായകുടിച്ച് യാത്രതുടരാം. കസബ പോലീസ്‌സ്‌റ്റേഷനുമുന്നില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്കുശേഷംനടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയായിരിക്കും കട്ടന്‍ചായ വിതരണം നടത്തുക. അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കടകളുടെ പ്രവര്‍ത്തനം.
ദേശീയപാതയിലെ അപകടങ്ങള്‍ ഒഴിവാക്കാനായി അപകടങ്ങള്‍ പതിവായ 126 മേഖലകള്‍ കണ്ടെത്തി ഹോം ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വിജയ്‌സാഖറെ പറഞ്ഞു.
ദേശീയപാതയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനായ റോഡുസുരക്ഷ സമിതിയായിരിക്കും ഇതിനായി ഫണ്ട് കണ്ടെത്തുക. അത്യാവശ്യമില്ലെങ്കില്‍ അര്‍ദ്ധരാത്രിക്കുശേഷമുള്ള യാത്ര ഒഴിവാക്കാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications