തിലകനെ അനുകൂലിച്ച് ആലപ്പുഴയില്‍ പോസ്റ്റര്‍

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും തിയറ്ററുകളുടെ മുന്നിലുമായാണ് ജനകീയ സിനിമാ സംരക്ഷണ വേദിയുടെ പേരില്‍ ചൊവ്വാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
തിലകന്‍, സംവിധായകന്‍ വിനയന്‍, സുകുമാര്‍ അഴീക്കോട് എന്നിവരാണു പോസ്റ്ററിലെ കഥാപാത്രങ്ങള്‍. സിനിമാ തമ്പുരാക്കന്മാരുടെ ഫാസിസത്തിനു മുന്നില്‍ മുട്ടുമടക്കാത്ത വിനയനും തിലകനും അഭിവാദ്യങ്ങള്‍ എന്നതാണു പോസ്റ്ററിന്റെ തലക്കെട്ട്.
സൂപ്പര്‍ സ്റ്റാറുകള്‍ ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിട്ടു സുകുമാര്‍ അഴീക്കോടിനോടു മാപ്പു പറയണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications