മദ്യപന്‍ എസ്‌ഐയുടെ മൂക്കു കടിച്ചു മുറിച്ചു

ബവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാല തുറക്കാത്തതില്‍ രോഷംപൂണ്ട സിപിഎം പ്രവര്‍ത്തകന്‍ ദിലീപ് ആണ് എസ്‌ഐയുടെ മൂക്ക് കടിച്ചുമുറിച്ചത്. ഇത് തടയാന്‍ ചെന്ന കോണ്‍സ്റ്റബിളിലും മര്‍ദ്ദനമേറ്റു.
മൂക്ക് മുറിഞ്ഞ പോത്തന്‍കോട് എസ്‌ഐ രമേഷ്‌കുമാറും മര്‍ദനമേറ്റ പൊലീസുകാരന്‍ ജിഹാനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കാട്ടായിക്കോണത്താണു സംഭവം നടന്നത്. എസ്‌ഐ ജീപ്പില്‍ വരുമ്പോള്‍ ദിലീപ് ജീപ്പിനു കൈകാണിച്ചു നിര്‍ത്തി. എസ്‌ഐയോട്, പോത്തന്‍കോട്ടുള്ള ബവ്‌റിജസ്‌കോര്‍പറേഷന്റെ ചില്ലറ വില്‍പനശാല തുറപ്പിക്കാത്തതെന്തെന്നു ചോദിച്ചു കയര്‍ത്തു.
ബാര്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിന്റെ മദ്യശാല മാത്രം പ്രവര്‍ത്തിക്കാത്തതില്‍ ക്ഷുഭിതനായി അസഭ്യവര്‍ഷം നടത്തിയ ദിലീപിനെ എസ്‌ഐ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു.
ഇതോടെ ദിലീപ് പിടിവലി നടത്തുകയും എസ്‌ഐയുടെ മൂക്കില്‍ കടിക്കുകയുമായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന പൊലീസുകാരനെ കഴുത്തില്‍ പിടിച്ചുതിരിക്കുകയും എസ്‌ഐയുടെ മുഖത്ത് അടിക്കുകയും ചെയ്തു.
കസ്റ്റഡിയിലെടുത്തു ജീപ്പില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകരെത്തി ജീപ്പ് തടഞ്ഞ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications