കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി-വിഎസ് പക്ഷം ഏറ്റുമുട്ടി

  • By Lakshmi
Google Oneindia Malayalam News

CPM Flag
ചേര്‍ത്തല: സിപിഎമ്മിലെ പിണറായി-വിഎസ് പക്ഷക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേര്‍ത്തല തെക്ക് പഞ്ചായത്ത് 19ാംവാര്‍ഡില്‍ തറേശ്ശേരില്‍ ശ്രീജിത്തിനാണ് ഇരുവിഭാഗങ്ങള്‍തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിഎസ് പക്ഷക്കാരനാണ് ശ്രീജിത്ത്.

ചൊവ്വാഴ്ച വൈകിട്ടോടെ തൈക്കല്‍ പരുത്യംപള്ളിക്കു സമീപത്തെ കള്ളുഷാപ്പിനടുത്തായിരുന്നു സംഭവം.

സമീപത്തെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി ഇരുവിഭാഗങ്ങള്‍തമ്മില്‍ ചെറിയതോതില്‍ സംഘട്ടനം നടന്നിരുന്നു.

ഇിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ചയുണ്ടായ സംഭവമെന്ന് അര്‍ത്തുങ്കല്‍ പോലീസ് പറഞ്ഞു. പിണറായി-വിഎസ് പക്ഷങ്ങള്‍ തമ്മിലാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംഘട്ടനമുണ്ടായത്. അര്‍ത്തുങ്കല്‍പോലീസ് കേസെടുത്തു.

ഏതാനും നാളുകളായി വിഎസ്-പിണറായി പക്ഷക്കാര്‍തമ്മില്‍ സംസ്ഥാനത്ത് പരസ്യമായ വഴക്കുകളും സംഘട്ടനങ്ങളും ഇല്ലാതിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചേര്‍ത്തലിയില്‍ പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X