Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം; നീക്കം തുടങ്ങി

Kuwait
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ സ്വേദേശിവല്‍ക്കരണം കഴിയുന്നത്ര വേഗത്തില്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലികളില്‍ നിന്നും വിദേശികളെ പിരിച്ചു വിടും.

പതിമാസ ശമ്പളയിനത്തില്‍ ബജറ്റിലെ അധിക ബാധ്യത അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും വിദേശികളെ പിരിച്ചുവിടാന്‍ നീക്കങ്ങള്‍ തുടങ്ങിയത്.

ഒഴിവാക്കാന്‍ പറ്റാത്ത മേഖലയില്‍ മാത്രം വിദേശികളെ തുടരാന്‍ അനുവദിക്കും. മറ്റു മേഖലകളില്‍ വിദേശികളെ നിയമിക്കുന്നതിനാണ് തീരുമാനം. വര്‍ഷംതോറും 10ശതമാനം എന്ന നിരക്കില്‍ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതി.

ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രസിവില്‍ സര്‍വീസ് കമ്മീഷന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് കൈമാറിയതായി കുവൈത്തിലെ ഒരു പ്രമുഖ പത്ത്രില്‍ വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിവില്‍ സര്‍വീസ് കമ്മീഷന്‍ തുടര്‍ നടപടികളെ കുറിച്ച് മന്ത്രിമാരെ ധരിപ്പിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി എല്ലാ മന്ത്രാലയ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷംതോറും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വരുന്ന സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയൊരു വിഭാഗം വിദേശികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+