Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് 65 മരണം

60 killed, 50 injured in UP temple stampede
ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗട്ട് ജില്ലയിലെ ജഗദ്ഗുരു കൃപാല്‍ജി മഹാരാജിന്റെ ആശ്രമത്തിലെ ഭക്തിധാം ക്ഷേത്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 65 ഓളം പേര്‍ മരിച്ചു.അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ പ്രതാപ് നഗറിലെ ജില്ലാ ആശുപത്രിയിലും അലഹബാദിലെ ആശുപത്രികളും പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

അന്നദാന സമയത്ത് ക്ഷേത്രത്തിന്റെ പ്രധാന കവാടം തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ തിരക്കിലാണ് ദുരന്തമുണ്ടായത്. പരിഭ്രാന്തരായ ഭക്തജനങ്ങള്‍ വെളിയിലിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അനിയന്ത്രിതമായ തിരക്കുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ യാതൊരു സംവിധാനം ഇല്ലാതിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. തകര്‍ന്ന കവാടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ് ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

ക്ഷേത്രത്തില്‍ അയ്യായിരത്തിലധികം ആളുകള്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. രാവിലത്തെ പ്രഭാഷണത്തിനു ശേഷം ഉച്ചഭക്ഷണത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രാധാകൃഷ്ണ ഭക്തിയുടെ പ്രവാചകനായ കൃപാല്‍ജി മഹാരാജിന്റെ മൂന്ന് അശ്രമങ്ങളില്‍ ഒന്നാണ് ഇവിടത്തേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+