കോര്‍ട്ട് മാര്‍ഷല്‍ വനിതാ ഓഫീസര്‍ക്ക് തടവ്

2004 നവംബറില്‍ നടന്ന ഒരു സൈനിക വിചാരണ കേസില്‍ ജഡ്ജ് അഡ്വക്കേറ്റ് ആയിരിക്കെ പ്രതിഭാഗം അഭിഭാഷകന്റെ പക്കല്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതാണ് മേജര്‍ ഡിംപിളിനെതിരെയുള്ള കുറ്റം. ബുധനാഴ്ച നടന്ന സൈനിക വിചാരണയില്‍ ഡിംപിളിനെതിരെ ആരോപിയ്ക്കപ്പെട്ട മൂന്ന് കുറ്റങ്ങള്‍ ശരിയെന്ന് കണ്ടെത്തിയിരുന്നു. െ
കെക്കൂലി വാങ്ങി പദവി ദുരുപയോഗം ചെയ്യല്‍, കോര്‍ട്ട് മാര്‍ഷല്‍ നേരിടുന്ന എന്ന സൈനികന് വാദിഭാഗം വക്കീലിനെ നിര്‍ദ്ദേശിച്ചുവെന്നതടക്കമുള്ളതാണ് ഡിംപിളിനെതിരെയുള്ള മറ്റു കുറ്റങ്ങള്‍. പരാതി തെളിയിക്കപ്പെട്ടതിനാല്‍, സൈനിക നിയമത്തിലെ 69, 63 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. കേണല്‍ സഞ്ജീവ് ജോസിന്റെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ രാത്രിവരെ നീണ്ടു.
2007 ല്‍ തുടങ്ങിയ വിചാരണ പലകാരണങ്ങളാല്‍ ദീര്‍ഘകാലം നീട്ടിവച്ചിരുന്നു. വിചാരണയ്ക്ക് ഹാജരാവാത്തതിനെ തുടര്‍ന്ന് ഡിംപിളിനെ ഫെബ്രുവരി ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു എങ്കിലും സായുധസേന ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം വിട്ടയച്ചിരുന്നു.












Click it and Unblock the Notifications