മോഹന്‍ലാലിന് ഡിലിറ്റ് നല്‍കരുത്:: അഴീക്കോട്

മോഹന്‍ലാലിന് രാജ്യം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്നും അഴീക്കോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് ലഫ്റ്റനന്റ് കേണലിന്റെ യൂണിഫോം അണിഞ്ഞാണ് മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതിര്‍ത്തിയില്‍ കഷ്ടപ്പെടുന്ന പട്ടാളക്കാരന്‍ ഏറെ അധ്വാനിച്ചാല്‍ മാത്രം കിട്ടുന്ന പദവി മോഹന്‍ലാലിനു നല്‍കിയത് സംബന്ധിച്ച് എകെ ആന്റണി സമാധാനം പറയണം.
മോഹന്‍ലാലിനല്ല കലാമണ്ഡലം ഗോപിക്കാണ് സംസ്‌കൃത സര്‍വകലാശാല ഡിലിറ്റ് നല്‍കാന്‍ തീരുമാനിക്കേണ്ടിയിരുന്നത്. കര്‍ണഭാരത്തെ മുന്‍ നിര്‍ത്തിയാണ് ഡീലിറ്റ് നല്‍കുന്നതെങ്കില്‍ അതെഴുതിയ കാവാലത്തിനു കൊടുക്കണം.
ലാലിന്റെ തലയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും എടുത്തുമാറ്റാവു്‌നന വിഗ്ഗ് പോലെയാണ് അദ്ദേഹത്തിന് ലഭിയ്ക്കുന്ന ഓരോ ഡീലിറ്റുമെന്നും അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications