Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് യാത്രാനിരക്ക് വര്‍ദ്ധനയ്ക്ക് അനുമതി

Bus Strike
തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓര്‍ഡിനറി ബസിലെ മിനിമം യാത്രാക്കൂലി 3.50ല്‍ നിന്ന് നാല് രൂപയായും കീലോമീറ്റര്‍ ചാര്‍ജ്ജ് 52 പൈസയില്‍ നിന്ന് 55 ആക്കി ഉയര്‍ത്താനുമാണ് തീരുമാനം.

ഏഴംഗ മന്ത്രിസഭാ ഉപസമിതിയുടെ ചാര്‍ജ്ജ് കൂട്ടാനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിയ്ക്കുകയായിരുന്നു. നിയമസഭാ യോഗം നടക്കുന്നതിനാല്‍ വ്യാഴാഴ്ച സഭയില്‍ മന്ത്രി ജോസ്‌തെറ്റയില്‍ മന്ത്രിസഭായോഗ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മിനിമം ചാര്‍ജ്ജ് 4.50 രൂപയില്‍നിന്ന് നിന്ന് 5 ആകും. കിലോ മീറ്റര്‍ ചാര്‍ജ്ജ് 55 പൈസയില്‍ നിന്ന് 57 ആക്കി ഉയര്‍ത്തി. സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്തി. കിലോമീറ്റര്‍ ചാര്‍ജ്ജ് 57 പൈസയില്‍ നിന്ന് 60 ആകും. സൂപ്പര്‍ എക്‌സ്പ്രസിന്റെ മിനിമം ചാര്‍ജ്ജ് 10 ല്‍ നിന്ന് 15 ആകും.

ഓാട്ടോ ചാര്‍ജ്ജ് മിനിമം യാത്രാക്കൂലിയില്‍ മാറ്റമില്ലെങ്കിലും ദൂരപരിധി കുറച്ചു. മിനിമം നിരക്കായ 10 രൂപയില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി 1.6 കിലോമീറ്ററില്‍ നിന്നും ഒന്നേകാലായി കുറച്ചു. കുറഞ്ഞ ടാക്‌സി ചാര്‍ജ് 50 രൂപയാക്കിയിട്ടുണ്ട്. ഇത് പ്രകാരം മൂന്ന് കിലോമീറ്റര്‍ വരെ സഞ്ചരിയ്ക്കാം. തുടര്‍ന്ന് വരുന്ന ഓരോ കിലോമീറ്ററിനും 7.50 രൂപ നല്‍കണം.

2008ല്‍ ഇന്ധന വില കുറഞ്ഞതിനെത്തുടര്‍ന്ന്, കുറച്ച യാത്രാ നിരക്കുകള്‍ പുനസ്ഥാപിയ്ക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+