കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: സിബിഐ 2 പേരെ അറസ്റ്റ് ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Paul M George
കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പോള്‍വധക്കേസ് ഏറ്റെടുത്ത സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് രണ്ട് കത്തി കണ്ടെടുക്കുകയും ചെയ്തു. പോളിനെ കൊല്ലാനുപയോഗിച്ചത് ഇപ്പോള്‍ കണ്ടെത്തിയ കത്തികളാണെന്ന് സിബിഐ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയില്‍ വ്യക്തമാക്കി.

സിബിഐ കണ്ടെടുത്തതും എസ് ആകൃതിയിലുള്ള കത്തികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സിദ്ദിഖ്, ഇസ്മയില്‍ എന്നിവരാണ് ചൊവ്വാഴ്ച സിബിഐ പിടിയിലായത്. ബുധനാഴ്ച വൈകിട്ടോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ മൂന്ന് ദിവസത്തേയ്ക്ക് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ്, കൊലപാതകത്തിനുപയോഗിച്ചതെന്ന് കണ്ടെത്തിയ 'എസ്' കത്തി വ്യാജമാണെന്നാണ് സിബിഐ യുടെ പുതിയ അന്വേഷണങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

പോളിനെ വധിച്ചയാളെന്ന് പോലീസ് കണ്ടെത്തിയ കാരി സതീശന്റെ വീട്ടില്‍ നിന്നുമാണ് എസ് കത്തി കണ്ടെടുത്തത്. കൃത്രിമമായി തൊണ്ടിമുതല്‍ സൃഷ്ടിച്ച പോലീസ് തന്നെ കത്തി അവിടെ വെക്കുകയായിരുന്നുവെന്ന് ആരദോപണമുയര്‍ന്നിരുന്നു. ഇതിനെ സാധൂകരിയ്ക്കുന്നതാണ് സിബിഐ യുടെ ഇപ്പോഴത്തെ കണ്ടെത്തലുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X