രഹസ്യം ബാക്കിയാക്കി പ്രവീണ്‍ മഹാജന്‍ വിടപറഞ്ഞു

താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് മൂന്ന് മാസമായി ചികിത്സയിലായിരുന്നു പ്രവീണ്‍.
2006 ഏപ്രില്‍ 22 നാണ് പ്രവീണ്‍ മഹാജന്‍ പ്രമോദ് മഹാജനെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് വെടി വച്ചത്. തന്റെ സഹോദരനെ കൊല്ലപ്പെടുത്തിയത് എന്നതിനാണെന്ന രഹസ്യം പുറംലോകത്തെ അറിയിക്കാതെയാണ് പ്രവീണ്‍ ലോകത്തോട് വിട പറഞ്ഞിരിയ്ക്കുന്നത്. ഈ കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കൊന്നും കൊലപാതകത്തിന് പിന്നിലുള്ള പ്രേരണയെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications