കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചാര്‍ജ്ജ് കൂട്ടിയിട്ടും ബസ് സമരം
തിരുവനന്തപുരം: ബസ് ചാര്ജ്ജ്വര്ദ്ധനവ് തൃപ്തികരമല്ലെന്നാരോപിച്ച് സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി 11 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.
ഇന്ധന വില വര്‍ദ്ധനവിന് ആനുപാതികമായല്ല ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതെന്നാണ് ബസുടമകളുടെ പ്രധാന പരാതി. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുക, മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കുക, കിലോ മീറ്റര്‍ ചാര്‍ജ്ജ് 60 പൈസയാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
തിരുവനന്തപുരത്ത് ചേര്‍ന്ന സംയൂക്ത സമരസമിതിയാണ് നേരത്തേ പ്രഖ്യാപിച്ച അനിശ്ചിത കാല സമരത്തില്‍ നിന്ന് പിന്നാക്കം പോകേണ്ടെന്ന് തീരുമാനിച്ചത്.
മിനിമം ബസ് ചാര്‍ജ് 3.50 ല്‍ നിന്ന് നാലു രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ബസുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.