കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യങ്ങളിലുള്ളത് നിത്യാനന്ദയല്ല: ആശ്രമം

  • By Lakshmi
Google Oneindia Malayalam News

Public burns Nityananda Poster
ചെന്നൈ: സണ്‍ ന്യൂസ് ചാനല്‍പുറത്തുവിട്ട അശ്ലീല ദൃശ്യങ്ങളില്‍ കാണുന്നത് സ്വാമി നിത്യാനന്ദയെയല്ലെന്ന് അദ്ദേഹത്തിന്റെ ആശ്രമമായ നിത്യാനന്ദപീഠം അധികൃതര്‍.

നിത്യാനന്ദയുമായി വിരോധമുള്ളവര്‍ മോര്‍ഫിങ് സാങ്കേതിക വിദ്യയിലൂടെ അദ്ദേഹത്തിന്റെ രൂപസാദൃശ്യം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആശ്രമം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആത്മപ്രഭാനന്ദ പറയുന്നത്.

ചിലര്‍ കരുതിക്കൂട്ടി ഒരുക്കിയ കൊടുംചതിയാണിത്. സ്വാമി യാതൊരു തെറ്റും ചെയ്തിട്ടില്ല. സ്വാമിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമപ്രകാരം നടപടി എടുക്കും-ആത്മപ്രഭാനന്ദ പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിത്യാനന്ദയ്ക്ക് എന്തുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ നേരിട്ട് എത്തിക്കൂടാ എന്ന ചോദ്യത്തിന് അദ്ദേഹം തീര്‍ച്ചയായും അടുത്തുതന്നെ നിങ്ങളെ നേരില്‍ കാണും എന്നായിരുന്നു മറുപടി. നിത്യാനന്ദ ഇപ്പോള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ ഹരിദ്വാറില്‍ പോയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വിവാദത്തിലുള്‍പ്പെട്ടുവെന്ന് പറയുന്ന ചലച്ചിത്ര നടി രഞ്ജിതയുമായി നിത്യാനന്ദയ്ക്ക് അടുപ്പമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ആത്മപ്രഭാനന്ദ നല്‍കിയില്ല.

ചലച്ചിത്ര നടികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ സ്വാമിയെ കാണാന്‍ വരാറുണ്ട്. ആശ്രമത്തില്‍ ധ്യാനവും നടത്താറുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളത് രഞ്ജിതയല്ല-ഇതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ആശ്രമത്തില്‍ മുറിയില്‍ വെച്ചല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നിത്യാനന്ദയുടെ അഭിഭാഷകന്‍ ശ്രീധര്‍ പറഞ്ഞു. ''സാങ്കേതികതയില്‍ അതിവിദഗ്ദ്ധരായ ചില വിരോധികള്‍ തയ്യാറാക്കിയ ദൃശ്യങ്ങളാണിവ.

ദൃശ്യങ്ങള്‍ പുറത്തുവിട്ട സണ്‍ ടി.വി. ഇവ തങ്ങള്‍ പകര്‍ത്തിയതാണെന്നും പറഞ്ഞിട്ടില്ല. എവിടെനിന്ന് ഈ ദൃശ്യങ്ങള്‍ അവര്‍ക്ക് ലഭിച്ചു എന്നും വെളിപ്പെടുത്തിയിട്ടില്ല. വാര്‍ത്ത പ്രസിദ്ധീകരിച്ച നക്കീരനും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. സ്വാമിയുടെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ വേണ്ടി ചെയ്ത ചതിയാണിത്'' അഡ്വക്കേറ്റ് ശ്രീധര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവിട്ട തമിഴ് ചാനലിന് നിത്യാനന്ദയുമായി നേരത്തേ ശത്രുതയുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം. ചാനലില്‍ അഭിമുഖം നല്‍കാനും ചാനലിന്റെ ഉടമസ്ഥതയിലുള്ള വാരികയില്‍ എഴുതാനും സ്വാമി വിസമ്മതിച്ചതിന്റെ പ്രതികാരമാണിതെന്ന് ശ്രീധര്‍ പറഞ്ഞു. ടെലിവിഷന്‍ ചാനല്‍ പക തീര്‍ക്കാന്‍ ചെയ്തതാണെങ്കില്‍ എന്തുകൊണ്ട് നക്കീരന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കി എന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X