കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശം: സോണിയയും മന്‍മോഹനും തമ്മില്‍ ഭിന്നത

  • By Lakshmi
Google Oneindia Malayalam News

Sonia And Manmohan
ദില്ലി: വിവരാവകാശ നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മേന്‍മോഹന്‍ സിംഗും തമ്മില്‍ അഭിപ്രായ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്.

ചീഫ് ജസ്റ്റീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചീഫ് ജസ്റ്റീസിന്റെ ഓഫീസിനെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. ഇതു സംബന്ധിച്ച് ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

എന്നാല്‍ ഭേദഗതിയോട് തന്റെ വിയോജിപ്പ് രേഖപ്പെടുത്തി സോണിയാ ഗാന്ധി പ്രധാനമന്ത്രിക്കു കത്തയച്ചിരിക്കുകയാണ്.

2009 നവംബറില്‍ ഇക്കാര്യത്തില്‍ ഭേദഗതി നടത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്ത് നല്‍കിയതായി സൂചനയുണ്ട്. ആവശ്യം അംഗീകരിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നിയമ ഭേദഗതിയുടെ ആവശ്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇക്കാര്യം മനസ്സിലാക്കിയ ചില സര്‍ക്കാരിതര സംഘടനകള്‍ സോണിയ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന്, സോണിയ വിവരാവകാശ നിയമം ഭേദഗതി ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ പ്രധാനമന്ത്രിയെ കത്തിലൂടെ ധരിപ്പിച്ചു എന്നാണ് സൂചന.

ജനുവരി 12 ന് ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ ആക്ഷേപം സമര്‍പ്പിക്കാന്‍ 60 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X