പ്രവാസി ക്ഷേമത്തിന് 6കോടി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു കോടി രൂപ വകയിരുത്തി.
പ്രവാസി ക്ഷേമനിധിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്നും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
പ്രവാസികള്‍ക്കായി കെഎഫ്‌സിയുടെ 100 കോടി രൂപയുടെ പ്രത്യേകവായ്പാ പദ്ധതി ഫലപ്രദമായി പുനരാവിഷ്‌കരിച്ച് നടപ്പാക്കുമെന്നും കെഎസ്എഫ്ഇ വിദേശത്ത് ചിട്ടികള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
മലയാള മിഷനു വേണ്ടി രണ്ടു കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.












Click it and Unblock the Notifications