വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ തുക
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റില്‍ 316 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 121 കോടി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ്.
സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 37 കോടിയും അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 36 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപ ബജറ്റില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എ യുടെ ആഭിമുഖ്യത്തില്‍ പഠിത്ത വീട് പദ്ധതിയും പ്രഖ്യാപിച്ചു.
വി്ദ്യാഭ്യാസ മേഖലയിലെ മറ്റു പ്രഖ്യാപനങ്ങള്‍
സര്‍വ്വകലാശാലകളിലെ അധ്യാപ ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്തും.
2010 മാര്‍ച്ചുമുതല്‍ യുജിസി നിരക്കില്‍ ശമ്പളം നല്‍കും.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല.
വിവിധ സര്‍വ്വകലാശാലകളുടെ പരീക്ഷാ വിഭാഗം നവീകരിക്കുന്നതിന് 5 കോടി.
എല്ലാ സര്‍വ്വകലാശാലകളിലേയും ലൈബ്രറികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് 20 % കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 15 % അധിക സഹായവും പ്രഖ്യാപിച്ചു.
സര്‍വ്വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും,
അമ്പലപ്പുഴയില്‍ ആര്‍ട്‌സ്‌സയന്‍സ് കോളേജുകള്‍ സ്ഥാപിക്കും.
പൂക്കോട് വെറ്റിനറി കോളേജ്, പനങ്ങാട് കാര്‍ഷിക കോളേജ് എന്നിവയ്ക്ക് 1 കോടി വീതം.
പോളി ടെക്‌നിക് വികസനത്തിന് 11 കോടിയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന മെഡിക്കല്‍ സര്‍വ്വകലാശാല ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications