കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയ ബജറ്റ്; ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിക്കലെത്തി നില്‍ക്കെ അവതരിപ്പിച്ചസംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് മുന്‍ഗണന. സാമൂഹിക സുരക്ഷാ പദ്ധതികള്‍, പൊതുമേല തുടങ്ങിയവയക്ക് ഉയര്‍ന്ന വിഹിതമാണ് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് ബജറ്റില്‍ നീക്കി വച്ചിരിയ്ക്കുന്നത്. സാധാരണക്കാരന് മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിയ്ക്കാതെ മൂലധന ചിലവിനും ക്ഷേമ പദ്ധതികള്‍ക്കും പണം കണ്ടെത്താനാണ് ശ്രമിച്ചിരിയ്ക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

കേരള ബജറ്റ് 2010- ഹൈലൈറ്റ്സ്

ുകേന്ദ്ര സര്‍ക്കാരിന്റെ ധന ഉത്തരവാദിത്ത നിയമം പൂര്‍ണ്ണമായി നടപ്പാക്കാനാവുന്നതല്ലെന്ന് ഐസക് ബജറ്റവതരണത്തിനിടെ ചൂണ്ടിക്കാട്ടി. റവന്യൂ കമ്മി കുറയ്ക്കാനായി പ്രത്യേകം പരിപാടികളൊന്നും ഉദ്ദേശിയ്ക്കുന്നില്ല. ഇത്തവണ കമ്മി 1.9 ശതമാനമാണ്.

വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. 125 കോടി മുടക്കി എട്ട് പുതിയ പൊതു മേഖലാ സ്ഥാപനങ്ങള്‍കൂടി ആരംഭിക്കും. വന്‍കിട വ്യവസായ മേഖലയ്ക്ക് 412 കോടി രൂപ വകയിരുത്തി. ചെറുകിട പരമ്പരാഗത വ്യവസായത്തിന് 240 കോടിയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് 25 കോടി രൂപയും നല്‍കും. 50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ ഇടനാഴിയാണ് ബജറ്റിലെ പ്രധാന പദ്ധതികളിലൊന്ന്. ഇതിനായി പുതിയ കമ്പനി രൂപവത്കരിക്കും.

വന്‍കിട വ്യവസായ പദ്ധതികള്‍ക്കായി 412 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാകുമെന്ന് ബജറ്റില്‍ പ്രത്യാശിയ്ക്കുന്നു. അഞ്ചു സ്ഥാപനങ്ങള്‍കൂടി ലാഭത്തിലായാല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ഐസക് അറിയിച്ചു
വിഎസ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്ക് അവതരിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X