ബജറ്റില്‍ പുതുമയില്ല: ഉമ്മന്‍ ചാണ്ടി

വന്‍തുകകള്‍ പദ്ധതികള്‍ക്കായി വകയിരുത്തുമെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ ഇതെങ്ങനെ സമാഹരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് നടക്കാന്‍ പോകുന്നില്ല.
കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച നടപടികളില്‍ പലതും ഇതുവരെയും ലക്ഷ്യം കാണുകയോ തുടങ്ങിവെക്കുകയോ ചെയ്തിട്ടില്ലെന്നും പല പദ്ധതികളും പേരുമാറ്റി അവതരിപ്പിക്കുകയാണ് ചെയ്‌തെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധികവിഭവസമാഹരണത്തിന്റെ കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. മൂലധന ചെലവ് മുന്‍ വര്‍ഷത്തേക്കാള്‍ 2200 കോടി അധികം വേണമെന്നാണ് ധനമന്ത്രി പറഞ്ഞത്. സാമ്പത്തികസ്തംഭത്തിനിടെ ഇതങ്ങനെ സാധ്യമാകുമെന്ന് വ്യക്തമല്ല. ബജറ്റ് നിരാശാജനകമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications