വിലക്കയറ്റം: കേന്ദ്രത്തിന് വിമര്‍ശനം
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ വിലക്കയറ്റ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് യുപിഎ സര്‍ക്കാറിനെ വിമര്‍ശിച്ചു.
വിലക്കയറ്റമാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം. രാജ്യവ്യാപകമായ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്രസര്‍ക്കാറിനാണ്.
പഞ്ചസാര ബഫര്‍ സ്‌റ്റോക്കാക്കുന്നതിന് പകരം മില്ലുകാരെ സഹായിക്കാന്‍ കയറ്റുമതി ചെയ്ത് കൃത്രിമമായ ക്ഷാമം സൃഷ്ടിച്ചു- മന്ത്രി ചൂണ്ടിക്കാട്ടി.
ഏപിഎല്‍ റേഷനരി വെട്ടിക്കുറച്ചതിന് ശേഷം 8 രൂപ 50 പൈസയ്ക്ക് വിറ്റിരുന്ന റേഷനരി 1416 രൂപയ്ക്ക് വില്‍ക്കുന്നത് വിലക്കയറ്റം സൃഷ്ടിക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സിസ്റ്റം പ്രകാരം
സ്വകാര്യ കുത്തകകള്‍ക്ക് ധാന്യശേഖരം വില്‍ക്കുകയും പൂഴ്ത്തി വെപ്പിനും ഊഹക്കച്ചവടത്തിനും എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.
എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ ഉത്സവകാലത്ത് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലക്കയറ്റമാണുണ്ടായത്
കേരളത്തിലാണ്. 2008 ഡിസംബറിനെ അപേക്ഷിച്ച് ഗ്രാമീണ ഉപഭോക്തൃ വിലസൂചിക കേരളത്തില്‍ 9.6
ശതമാനമാണ് ഉയര്‍ന്നത്.
ആസിയാന്‍ കരാര്‍ കേരളത്തിന്റെ സാമ്പത്തിക മേഖല തകര്‍ക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നാണ്യവിളകള്‍ നേരിടാന്‍ പോകുന്ന തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സാര്‍വത്രിക റേഷന്‍ സമ്പ്രദായം പുനസ്ഥാപിയ്ക്കണം.
ആസിയാന്‍ കരാറിന്റെ ഫലമായി കേരളത്തിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കരാറിലെ സേഫ് ഗാര്‍ഡ് സംബന്ധിച്ച വ്യവസ്ഥകള്‍ പുനപരിശോധിക്കണം. ഇവ നേടുന്നതിന് ഒന്നിച്ച് നേതൃത്വം നല്‍കാന്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ ബഹുമാന്യരായ മുഴുവന്‍ നിയമസഭാ സാമാജികരോടും അഭ്യര്‍ത്ഥിക്കുകയാണ്- മ്ന്ത്രി പറഞ്ഞു.












Click it and Unblock the Notifications