നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇതാദ്യമായാണ് രാജ്യത്ത് നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്.
സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി ലഭ്യമാക്കാന്‍ 500 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
മിനിമം തൊഴില്‍ദിനങ്ങള്‍ ഉറപ്പു വരുത്തുകയാണ് തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.പരമ്പരാഗത തൊഴിലാളികള്‍ക്കായി ഇന്‍കം സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കും.
കയര്‍, കൈത്തറി, പനമ്പ്, കരകൗശലം തുടങ്ങിയ മേഖലകളിലായിരിക്കും ഈ സ്‌കീം പരീക്ഷിക്കുന്നത്.
നിലവിലുളള റിബേറ്റ്, സബ്‌സിഡികള്‍, വിപണന പ്രോത്സാഹനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ചാണ് ഈ സ്‌കീം നടപ്പാക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരക്ഷണ സ്‌കീം നടപ്പാക്കുന്നത്. ഇതിനായി 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി നല്‍കുന്ന അലവന്‍സ് ഉയര്‍ത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും 98 വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കും പുതുതായി ഗ്രാന്റ് നല്‍കും. ഇതു കൂടാതെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയോടെ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും അധികമായി പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കും അന്തേവാസികള്‍ക്കും കൂടി പുതുതായി ഗ്രാന്റ് അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.












Click it and Unblock the Notifications