കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 കോടിയുടെ ഗ്രീന്‍ ഫണ്ട്

  • By Ajith Babu
Google Oneindia Malayalam News

plant
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനും ഹരിത പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുന്ന ബജറ്റിനെ ഗ്രീന്‍ ബജറ്റെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വിശേഷിപ്പിയ്ക്കുന്നത്. ഗ്രീന്‍ ഫണ്ടിന് 1000 കോടിയാണ് മന്ത്രി ബജറ്റില്‍ നീക്കിവെച്ചിരിയ്ക്കുന്നത്.

കേരള ബജറ്റ് 2010

രണ്ട് വര്‍ഷം കൊണ്ട് പത്ത് കോടി മരം നട്ടുവളര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ബജറ്റ് പ്രഖ്യാപിയ്ക്കുന്നു. 100 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍. ദശീയ തൊഴിലുറപ്പ് പദ്ധതി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഔഷധസസ്യ വികസനപരിപാടി, കശുമാവ് കൃഷി വികസന പരിപാടി, ആര്‍കെവിവൈ, പശ്ചിമഘട്ട വികസന പരിപാടി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രൊജക്ടുകള്‍ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടായിരിക്കും ഇത് നടപ്പാക്കുക.

അഞ്ചുവര്‍ഷം കൊണ്ട് ഗ്രീന്‍ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി 100 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലെ മണലും ചെളിയും നീക്കംചെയ്യുന്നതില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 800 കോടി രൂപയില്‍ 25 ശതമാനം ഈ ഫണ്ടിനായി ഉപയോഗിക്കും.

കണ്ടല്‍ക്കാടുകളും കാവുകളും സംരക്ഷിക്കുന്നവര്‍ക്ക് ഗ്രാന്റ് നല്‍കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. പക്ഷിസങ്കേതങ്ങള്‍, കടലാമ പ്രജനനകേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ വായനശാലകള്‍ക്കും നേച്ചര്‍ക്ലബ്ബുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വാര്‍ഷിക ഗ്രാന്റ് അനുവദിക്കും. പുരയിടങ്ങളിലെ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
മൈക്രോവൈദ്യുത പദ്ധതികള്‍ക്ക് അഞ്ചുകോടി നീക്കി വെച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X