മദ്യത്തിനും സ്വര്‍ണത്തിനും വിലകൂടും
തിരുവനന്തപുരം: രുദ്രാക്ഷം, കുര്‍ബാന വസ്ത്രങ്ങള്‍. കൊന്ത തുടങ്ങിയ ആരാധാന വസ്തുക്കളെ നികതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ബിയര്‍ , വൈന്‍ എന്നിവ ഒഴികെയുള്ള മദ്യത്തിന് 10 ശതമാനം കൂടി നികുതി ചുമത്തും. ബിയറിനും വൈനിനും 10 നികുതി കുറയ്ക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട് .
ആയുര്‍വേദ പല്‍പ്പൊടിയുടെ നികുതി നാലു ശതമാനമാക്കി. നെയ്യുടെ നികുതി നാലുശതമാനമാക്കി. ഉണക്കമീന്‍, ചെമ്മീന്‍ വറുത്തത്, വേപ്പിലച്ചമ്മന്തി എന്നിവയുടെ നികുതി ഒഴിവാക്കി. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി ചെയ്ത പഞ്ചസാരയ്ക്ക് നികുതി ഇളവ് നല്‍കും.
സര്‍ജിക്കല്‍ ഗ്ലൗസിന്, പെട്രോളിയം ബിറ്റുമീന്‍ എന്നിവയ്ക്ക് ഇളവ് അനുവദിച്ചു. സ്വര്‍ണ വ്യാപരികളില്‍ കോമ്പൗട്ടിംഗ് നികുതി വിവിധ തലങ്ങളിലാക്കി. ഇരട്ട നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കും മൂന്നു നക്ഷത്ര ഹോട്ടലുകള്‍ക്കും കോമ്പൗട്ടിംഗ് നികുതി ലളിതമാക്കി.
ചെറുകാറുകളുടെ നികുതി വര്‍ദ്ധിപ്പിക്കില്ല. എന്നാല്‍ ആഡംസബര ബസിന് നികുതി കൂടും. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 1500 സിസിയില്‍ കുടുതല്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് എട്ടു ശതമാനം നികുതി.
ഡി.ടി.എച്ച് സര്‍വീസുകളെ ആഡംബര നികുതിയുടെ പരിധിയില്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദ്ദേശം. ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ ആഡംബര നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട് . 5,000ല്‍ താഴെ വരിക്കാര്‍ ഉളളവര്‍ക്കാണ് ആനുകൂല്യം.












Click it and Unblock the Notifications