മാനഭംഗശ്രമം: വൈദികന്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂരിനടുത്ത് പോത്തുകല്‍ കാത്തലിക്ക് സെന്ററില്‍ പുരോഹിതനായിരുന്ന ഫാദര്‍ കെ.ജി ജോസഫ് എന്ന ഫാദര്‍ ഹബീബിനെ (61) യാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് ഇദ്ദേഹം.
2009 സപ്തംബറിലാണ് കേസിന്നാസ്പപദമായ സംഭവം നടന്നത്. പള്ളിയുടെ കീഴിലുള്ള ബാലികാസദനത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ മുറിയില്‍ വിളിച്ചുവരുത്തി കാല്‍ തിരുമ്മിക്കുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ജോസഫിനെതിരെയുള്ള കേസ്.
ഈ സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരിയെ പള്ളിപ്പരിസരത്ത് വിഷംകഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വിവാദമായിരുന്നു. തുടര്‍ന്നാണ് ഫാദര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. അന്വേഷിച്ച കേസ് പിന്നീട് െ്രെകംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് െ്രെകംബ്രാഞ്ച് സൂപ്രണ്ട് ടി.വി.കമലാക്ഷന്റെ നിര്‍ദേശപ്രകാരമാണ് വൈദികനെ വ്യാഴാഴ്ച അറസ്റ്റുചെയ്തത്. ഇയാള്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു.












Click it and Unblock the Notifications