ബ്ലേഡുകാരന്‍ ഗര്‍ഭിണിയെ ചവിട്ടി വീഴ്ത്തി

ആപ്പിത്തറ വെള്ളാപ്പള്ളി അഖിലേഷിന്റെ ഭാര്യ സൌമ്യയാണു (24) ചവിട്ടേറ്റ് അവശനിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്.
സൌമ്യയെയും തന്നെയും സ്വകാര്യ പണമിടപാടുകാരന്‍ ചവിട്ടിയതായി ഭര്‍ത്തൃമാതാവ് ഓമന രാജന്‍ പരാതി നല്‍കി. മര്‍ദ്ദനത്തിനും പിടിവലിയ്ക്കുമിടയില്‍ സൌമ്യയുടെ ഒരു വയസ്സുള്ള മകന്‍ ഓമനയുടെ കയ്യില്‍നിന്നു നിലത്തു വീണു.
പൊലീസില്‍ പരാതി നല്‍കിയിട്ടും ഇടപാടുകാരനെതിരെ കേസെടുത്തില്ലെന്നും വീട്ടുകാര്‍ ആരോപിച്ചു. അതിനാല്‍ വനിതാ കമ്മിഷന്‍ അംഗം പി.കെ. സൈനബയ്ക്കു സൌമ്യ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗമ്യയും കുടുംബവും.
രണ്ടരവര്‍ഷം മുന്‍പാണത്രേ ഓമന പണമിടപാടുകാരനില്‍ നിന്നു പതിനായിരം രൂപ മാസം ആയിരം രൂപ പലിശനിരക്കില്‍ വാങ്ങിയത്. കഴിഞ്ഞ മൂന്നുമാസമായി പലിശ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നു വീട്ടിലെത്തിയ പണമിടപാടുകാരന്‍ പലിശ ആവശ്യപ്പെട്ടു വീട്ടിലുള്ളവരെ മര്‍ദിക്കാനൊരുങ്ങി.
തടസ്സംപിടിക്കാനെത്തിയ സൌമ്യയെ ചവിട്ടിവീഴ്ത്തുകയായിരുന്നുവത്രേ. വീട്ടുമുറ്റത്തിട്ടിരുന്ന അഖിലേഷിന്റെ ഓട്ടോറിക്ഷ കേടുവരുത്തിയതായും പരാതിയിലുണ്ട്. ഓമന വനിതാ സെല്ലിനും സൌമ്യ പഞ്ചായത്തു ജാഗ്രതാ സമിതിക്കും പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications