കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി നടപ്പാക്കും

  • By Ajith Babu
Google Oneindia Malayalam News

Smart City
കൊച്ചി: കൊച്ചിയിലെ സ്മാര്‍ട്് സിറ്റി പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. രണ്ടു ഘട്ടമായിട്ടാണു പദ്ധതി നടപ്പാക്കുക. ഒന്നാം ഘട്ടം ഇന്‍ഫോപാര്‍ക്ക് നേരിട്ടു നടത്തും. ഇതിനായി 50 കോടി രൂപ വകയിരുത്തി. സിയാല്‍ മാതൃകയില്‍ രണ്ടാം ഘട്ട വികസനം നടക്കും. ഐടി വകുപ്പിന്റെ അടങ്കല്‍ 86 കോടിയില്‍ നിന്നു 153 കോടി രൂപയായി ഉയര്‍ത്തി. 77 ശതമാനം വര്‍ധനവാണ് വകുപ്പിന് അനുവദിച്ചിരിയ്ക്കുന്നത്.

കേരള ബജറ്റ് 2010

സംസ്ഥാന ഐടി മിഷനു 29 കോടി രൂപ അനുവദിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിനു 6.8 കോടി രൂപയും ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ സോഫ്റ്റ് വെയറിന് ഒന്നര കോടി രൂപയും വകയിരുത്തി.

കോഴിക്കോട്, ചേര്‍ത്തല, അമ്പലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാരംഭിച്ച വിവിധ പാര്‍ക്കുകള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിക്ക് 20 കോടി രൂപ അനുവദിച്ചു.

കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരത്ത് ഐസിടി അക്കാഡമി സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി ഐടി പാര്‍ക്കുകള്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സൈബര്‍ പാര്‍ക്കുകള്‍, കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് എന്നിവയുടെ വികസനത്തിനു വേണ്ടി 70 കോടി നീക്കി വച്ചു.

2010-11 വര്‍ഷത്തില്‍ കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക്, ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്, കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കും. ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X