സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാമ്പ്് ഡ്യൂട്ടി നിരക്കുകള്‍ പുതുക്കിയതായി ബജറ്റ് അവതരണത്തിനിടെ മന്ത്രി തോമസ് ഐസക് അറിയിച്ചു.
പഞ്ചായത്തുകളില്‍ 9 ശതമാനം, മുനിസിപ്പാലിറ്റികളില്‍ 10%, കോര്‍പറേഷനുകളില്‍ 11%എന്നിങ്ങനെയാണ് പുതുക്കിയ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍.
പുതുക്കിയ ഭൂമിയുടെ ന്യായവില ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. കരാറുകളുടെ മുദ്രപത്രത്തിനുള്ള വില 90 രൂപയാക്കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മോട്ടേര്‍ വാഹന വകുപ്പിലും നടപ്പാക്കും. സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ഭവന നിര്‍മ്മാണത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയില്ല.
ആധാരത്തില്‍ വില കുറച്ച് കാണിച്ചതിന്റെ പേരില്‍ പിഴ അടയ്‌ക്കേണ്ട കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഈ പദ്ധതിയില്‍ ഇതുവരെ നാലു ലക്ഷം പേര്‍ പിഴയടച്ചു. ഇതുവഴി 50 കോടി സമാഹരണം. വാറ്റ് അസസ്‌മെന്റ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടിയിട്ടുണ്ട്.
പട്ടികജാതി വിഭാഗക്കാര്‍ ഭവന നിര്‍മ്മാണത്തിനായി അഞ്ചു സെന്റില്‍ താഴെ ഭൂമി വാങ്ങൂമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. രജിസ്‌ട്രേഷന്‍ ഫീസ് രണ്ടു ശതമാനമായി തുടരും. മഴവെള്ള സംഭരണി, ഊര്‍ജ സംഭരണ ശേഷിയുള്ളയുള്ള ഉപകരണങ്ങള്‍ എന്നിവയുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ കൈമാറ്റത്തില്‍ നികുതി ഇളവ് നല്‍കും.












Click it and Unblock the Notifications