കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു

  • By Ajith Babu
Google Oneindia Malayalam News

Pentagon
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോസ്ഥരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മൂന്ന് പേരെയും ജോര്‍്ജ്ജ് വാഷിങ്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെന്റഗണിനു സമീപമുള്ള ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനിലാണ് വെടിവയ്പുണ്ടായത്.
അമേരിക്കന്‍ സമയം രാത്രി ആറേ മുക്കാലോടെയായിരുന്നു വെടിവയ്പ്. ഇതേ തുടര്‍ന്ന് പെന്റഗണ്‍ അല്‍പനേരത്തേക്ക് അടച്ചിട്ടു.

പെന്റഗണിലേക്ക് പ്രവേശിക്കാനെത്തിയ ഒരാളോട് പ്രവേശന പാസ് ചോദിച്ചപ്പോള്‍ ഉടന്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പെന്റഗണ്‍ പോലീസ് ചീഫ് റിച്ചാര്‍ഡ് എസ്‌ കെവില്ലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X