ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ ബാലന്‍ കൊല്ലപ്പെട്ടു

പഞ്ചാബ് സ്വദേശി ഹര്‍പ്രീത് കൗര്‍ ചെന്നയുടെ മകന്‍ ഗര്‍ഷന്‍സിങ് ചന്നയുടെ ജഡമാണ് മെല്‍ബണ്‍ വിമാനത്താവളത്തിന് സമീപത്തുള്ള റോഡരികില്‍ കണ്ടെത്തിയത്. ഗര്‍ഷനെ വ്യാഴാഴ്ച ഉച്ച മുതല്‍ കാണാനില്ലെന്നു കാണിച്ച് അമ്മ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇവര്‍ താമസക്കുന്ന ലെ ലാലോര്‍ ഡേവിസ് സ്ട്രീറ്റില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയായാണ് ജഡം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുള്ളതായി പോലീസ് പറഞ്ഞു.
ജനുവരി ഒന്‍പതിനാണു ഗുല്‍ഷന്‍ മാതാപിതാക്കള്‍ക്കൊപ്പം ഓസ്‌ട്രേലിയയിലെത്തിയത്. അടുത്തയാഴ്ച മടങ്ങി പോവാന്‍ ഇരിക്കുകയായിരുന്നു.












Click it and Unblock the Notifications