ഓടിത്തളര്‍ന്നവര്‍ ബാറ്റണ്‍ കൈമാറണം: ഹൈബി

കോണ്‍ഗ്രസില്‍ പ്രായപരിധി കഴിഞ്ഞവര്‍ സ്ഥാനമാനങ്ങള്‍ പുതിയ തലമുറയ്ക്ക് കൈമാറാന്‍ തയാറാകണം. നേതാക്കള്‍ സ്ഥാനമാനങ്ങള്‍ കൈയടക്കി വച്ചിരിക്കുന്നതിനാല്‍ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ നല്ലകാലം വെറുതെ നഷ്ടപ്പെടുത്തേണ്ടി വരുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തികളായി യൂത്ത് കോണ്‍ഗ്രസുകാര്‍ മാറണം- ഹൈബി പറഞ്ഞു. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഹൈബി.
ചടങ്ങില്‍ പ്രസംഗിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജുവും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസില്‍ എത്തുന്നവര്‍ക്ക് ഉടന്‍തന്നെ ഉന്നത സ്ഥാനമാനങ്ങള്‍ നല്‍കുന്നത് നല്ല പ്രവണതയല്ലെന്ന് ലിജു ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications