നരേന്ദ്രമോഡിക്ക് നിത്യാനന്ദയുമായി ബന്ധം

മോഡി സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി കൊണ്ടുവന്ന കന്യാ കേലവാണി പദ്ധതിയിലേയ്ക്ക് നിത്യാനന്ദ വന്‍ തുക സംഭാവന നല്‍കിയിരുന്നുവത്രേ.
മാത്രമല്ല 2009 സെപ്റ്റംബറില്‍ മോഡി സ്വാമിയുടെ ജീവന്‍ മുക്തി എന്ന പുസ്തകം ഒരു ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യുകയും ചെയ്തിരുന്നുവത്രേ.
സര്‍ക്കാര്‍ പദ്ധതിയ്ക്കായി 2.5 ലക്ഷത്തിന്റെ ചെക്കാണത്രേ സ്വാമി നിത്യാനന്ദ മോഡിയ്ക്ക് കൈമാറിയത്. വഡോദരയില്‍ നടന്ന ചടങ്ങിന്റെ വീഡിയോകളില്‍ ഇക്കാര്യം ദൃശ്യമാണ്.
ഗുജറാത്ത് നിയമസഭയില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോധ്‌വാഡിയയാണ് മോഡിയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. സ്വാമിയെക്കാണാന്‍ മോഡി രണ്ടുതവണ വഡോദരയില്‍ പോയിട്ടുണ്ടെന്ന് മോധ്‌വാഡിയ ആരോപിച്ചു.












Click it and Unblock the Notifications