നഷ്ടപരിഹാരം നല്‍കാന്‍ പണമില്ലെന്ന് മായാവതി

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും മായാവതി പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
തന്റെ പ്രതിമയ്ക്ക് പുറമെ അംബേദ്കര്‍, കാന്‍ഷിറാം എന്നിവരുടെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സംസ്ഥാനമൊട്ടാകെ നിര്‍മ്മിയ്ക്കുന്ന മായാവതി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പരാതിപ്പെടുന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രതാപ് ഗഡിലെ കൃപാല്‍ജി മഹാരാജ് ആശ്രമത്തിലെ ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ ഉണ്ടായ തിരക്കില്‍ പെട്ട് 64 പേരാണ് മരിച്ചത്.












Click it and Unblock the Notifications